Friday, August 1, 2008

ഉണ്ണിക്കണ്ണനോട് . . .

ഓര്‍ക്കുംപോളൊക്കെ എന്ടെ മുന്നിലേക്കൊടിയെതുന്ന ശ്രീ കൃഷ്ണാ

ഓരോ മാത്രയും ഉള്കാമ്പില്‍ നിന്നു നൃത്തം ചെയുന്ന കാര്‍ വര്‍ണാ

നീല കാര്‍ മുടിക്കെട്ടില്‍ ചാലവേ പീലിക്കണ്‍ണുള്ള ശ്രീ കൃഷ്ണാ

മാനോക്കും നിന്‍റെ കുഞ്ഞിക്കണ്ണിനാല്‍ നാട്യം കാട്ടല്ലേ കാര്‍ വര്‍ണാ

വെണ്ണ കട്ടുണ്‍ണും കുഞ്ഞിച്ചുണ്ടത് മണ്ണ് തേച്ചില്ലേ ശ്രീ കൃഷ്ണാ

കൌസ്തുഭ മണി തോല്‍ക്കും പാല്‍പ്പല്ലാല്‍ പുന്ചിരിക്കുന്ന ഗോപാല

ഓടപ്പൂന്കുഴല്‍ കയ്യില്‍ വച്ചിട്ട് താളം തല്ലുന്ന ശ്രീകൃഷ്ണാ

ഗോപികമാരെ നൃത്തം ചെയ്യിക്കും വേണു ഗാനം നീ പാടില്ലേ

അംഗരാഗം തളിച്ച പൂമേനി ആകവേ ചെറു തേച്ചല്ലോ

പോന്നരഞ്ഞനതിന്റെ മേലെന്തേ മഞ്ഞപ്പട്ട് ധരിക്കാഞ്ഞൂ

വെണ്ണ തന്നിടാം വേണുവൂതി നീ നൃത്തമാടില്ലേ ഗോവിന്ദ

പൊന്നിന്‍ കാല്‍ തള കൊന്ജലൊത്ത നിന്‍ കൊന്ജല്‍് നിര്‍ത്തി നീ പോകൊല്ലേ

പോകിലും വീണ്ടും ഞാന്‍ വിളിക്കുകില്‍ ഓടിയെത്തണേ ശ്രീകൃഷ്ണാ!

********************************************************************

ഭക്തപ്രിയ ജനുവരി 2002







1 comment:

Lathika subhash said...

ഇപ്പൊഴാ ഇവിടെ വന്നത്.
വായിച്ചു.
കൊള്ളാം.
അക്ഷരത്തെറ്റുകള്‍?
ആശംസകള്‍...